ഇറാനിലെ മിനാബ് സ്‌കൂളിലേക്ക് നടന്ന ഇസ്രായേൽ ആക്രമണം; മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 180 ആയി

minab

ഇറാനിലെ മിനാബ് സ്‌കൂളിന് നേർക്കുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 180 ആയി ഉയർന്നു. പെൺകുട്ടികളുടെ സ്‌കൂളിലേക്ക് ശനിയാഴ്ചയാണ് ഇസ്രായേൽ മിസൈലാക്രമണം നടത്തിയത്. ടെഹ്‌റാനിലെ ആശുപത്രിക്ക് നേരെയും ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു

ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷത്തിന്റെ ആദ്യ ദിനത്തിലാണ് പെൺകുട്ടികളുടെ പ്രൈമറി സ്‌കൂളിലേക്ക് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് ബാരക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്‌കൂളാണിത്. 

അതേസമയം ഇറാനിൽ മരണ സംഖ്യ 250 കടന്നു. ഇറാൻ റവല്യൂഷണറി ഗാർഡ്‌സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ഇറാനിലെ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്.
 

Tags

Share this story