ലെബനൻ-സിറിയൻ അതിർത്തിയിൽ ഇസ്രായേൽ ബോംബാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

lebanon

ലബനൻ-സിറിയൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഖാലിദ് മുഹമ്മദ് അൽ അഹമ്മദ് എന്ന സിറിയൻ പൗരനാണ്

ലബനിലെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. മജ്ദൽ അഞ്ചാർ മേഖലയിലാണ് ബോംബിട്ടതെന്നും ഐഡിഎഫ് അറിയിച്ചു. അതേസമയം പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല

നവംബറിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചിരുന്നുവെങ്കിലും യുഎസ് മധ്യസ്ഥതയിലുണ്ടാക്കിയ കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യം ലെബനനിൽ മികച്ച ദിവസവും ആക്രമണം നടത്തുന്നുണ്ട്. ഒരു വർഷത്തിനിടെ ഇസ്രായേൽ സൈന്യം പതിനായിരത്തിലധികം ആക്രമണങ്ങൾ നടത്തിയെന്നാണ് യുഎൻ കണക്ക്‌
 

Tags

Share this story