ലെബനനിലെ പേജർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി
Nov 11, 2024, 10:34 IST
ലെബനനിലെ പേജർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതാദ്യമായാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തത്. 40ഓളം പേർ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്രായേൽ ഏറ്റെടുത്തത് ആക്രമണത്തിന് പച്ചക്കൊടി നൽകിയത് താനാണെന്ന് നെതന്യാഹു പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമവക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പ്രതികരിച്ചു. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയെ വധിച്ച ബെയ്‌റൂത്ത് ആക്രമണത്തിന് പച്ചക്കൊടി നൽകിയതും താനാണെന്നും നെതന്യാഹു പറഞ്ഞതായി മാധ്യമ വക്താവ് വ്യക്തമാക്കി ലെബനനിൽ ഹിസ്ബുല്ല ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും ആണ് സെപ്റ്റംബർ 17, 18 തീയതികളിലായി പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ ലെബനൻ ഐക്യരാഷ്ട്രസഭക്ക് പരാതി നൽകിയിരുന്നു.
