ഇസ്രായേല്‍ കരസൈന്യം തെക്കന്‍ റഫയിലേക്ക്; 10 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ ദുരന്തമുഖത്ത്

Rath h

ഗസാ സിറ്റി: തെക്കന്‍ റഫയില്‍ ശക്തമായ കരയാക്രമണത്തിനൊരുങ്ങി ഇസ്രായേല്‍ സൈന്യം. 10ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്ന ഇവിടെ കരസൈന്യം കടന്നുകയറിയാല്‍ ഒരു കൂട്ടക്കുരുതി തന്നെ സംഭവിക്കുമെന്ന ആശങ്കയിലാണ് ലോകം.

ഈ മഹാദുരന്തത്തെ എങ്ങിനെ നേരിടുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ജീവകാരുണ്യ സംഘടനകളെന്ന് നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ മേധാവി ജാന്‍ എഗലാന്റ് പറഞ്ഞു.

അതേസമയം, വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ ഇസ്രായേലി സൈന്യം ആക്രമണം ശക്തമാക്കി. ഇവിടെയുള്ള പതിനായിരക്കണക്കിനാളുകളോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ സൈന്യം ആവശ്യപ്പെട്ടു. സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു.

Share this story