കര തൊട്ടത് 230 കിലോമീറ്റർ വേഗതയിൽ; ഫിലിപ്പീൻസിൽ സർവനാശം വിതച്ച് ഫംഗ്-വോംഗ് കൊടുങ്കാറ്റ്

fung wong

ഫിലിപ്പീൻസിൽ വ്യാപക നാശം വിതച്ച് സൂപ്പർ ടൈഫൂൺ ഫംഗ്-വോംഗ് കൊടുങ്കാറ്റ് തീരം തൊട്ടു. ഞായറാഴ്ച രാത്രി അറോറ പ്രവിശ്യയിലെ ദിനലുങ്കൻ നഗരത്തിലാണ് കാറ്റ് കര കയറിയത്. മണിക്കൂറിൽ 230 കിലോമീറ്റർ വേഗതിയാലണ് കൊടുങ്കാറ്റ് വീശിയടിച്ചത്. കൊടുങ്കാറ്റ് തീരത്ത് എത്തുന്നതിന് മുമ്പായി 9 ലക്ഷത്തോളം പേരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിയിരുന്നു

രണ്ട് മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. നവംബർ 3, 4 തീയതികളിൽ ഫിലിപ്പീൻസിൽ കൽമെയ്ഗി ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു. 224 പേരാണ് അന്ന് മരിച്ചത്. വിയറ്റ്‌നാമിൽ 5 പേരും മരിച്ചു

ഇതിന് തൊട്ടുപിന്നാലെയാണ് ഫിംഗ്-വോംഗ് കൊടുങ്കാറ്റും എത്തിയത്. ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന 21ാമത്തെ കൊടുങ്കാറ്റാണിത്.
 

Tags

Share this story