യുക്രൈനിൽ അപ്രതീക്ഷിത സന്ദർശനവുമായി ജോ ബൈഡൻ; യുദ്ധത്തിൽ അമേരിക്കയുടെ പിന്തുണ

biden

യുക്രൈൻ-റഷ്യ യുദ്ധം തുടരുന്നതിനിടെ യുക്രൈനിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം. ഇതോടെ യുക്രൈന് യുദ്ധത്തിൽ അമേരിക്ക പരസ്യ പിന്തുണയും പ്രഖ്യാപിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ എത്തിയത്. യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുമായും ബൈഡൻ കൂടിക്കാഴ്ച നടത്തി

ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ബൈഡന്റെ സന്ദർശനം. റഷ്യയെ സഹായിക്കുന്നതിൽ ചൈനക്കെതിരെയും അമേരിക്ക രംഗത്തുവന്നിരുന്നു


 

Share this story