ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം; ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണം
അമേരിക്കയുടെ എതിർപ്പുകൾ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20 ഉച്ചകോടി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ. ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും സംയുക്ത പ്രഖ്യാപനം.
മയക്കുമരുന്നിനെതിരെ ജി 20 ഒരുമിച്ച് പോരാടണമെന്നും മയക്കുമരുന്ന് വിൽപനയിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നതെന്നും ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ- കാനഡ – ഓസ്‌ട്രേലിയ സാങ്കേതിക സഹകരണകൂട്ടായ്മയ്ക്കും ഉച്ചകോടിക്കിടെ ധാരണയായി. ക്ഷണിക്കപ്പെട്ട അംഗരാജ്യത്തിന്റെ അഭാവം കൊണ്ട് ജി 20യെ മരവിപ്പിക്കാനാവില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള പറഞ്ഞു.
അമേരിക്ക ജി20 ബഹിഷ്‌കരിച്ചതിനാൽ സംയുക്ത പ്രഖ്യാപനം നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ വെള്ളക്കാർക്കെതിരെ പീഡനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു അമേരിക്കയുടെ ബഹിഷ്‌കരണം. 20-ാമത് ജി20 ഉച്ചകോടി ഇന്ന് ജോഹന്നാസ്‌ബെർഗിൽ സമാപിക്കും.
