ഖമനയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല; ഇറാന്റെ പുതിയ നേതാവിനെ ഞാൻ തീരുമാനിക്കും: ട്രംപ്

trump

ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കാൻ ഉദ്ദേശിക്കുന്നുവെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട്. ഖമനയിയുടെ മകൻ തനിക്ക് സ്വീകാര്യനല്ല. ഖമനയിയുടെ മകൻ മൊജ്തബക്ക് പരമോന്നത പദവി നൽകിയെന്ന റിപ്പോർട്ടുകൾ ട്രംപ് തള്ളി

അവർ അവരുടെ സമയം കളയുകയാണ്. ഖമനിയുടെ മകൻ പ്രധാന്യമില്ലാത്ത ആളാണ്. ഖമനിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിൽ മഡൂറോയെ തടവിലാക്കി ഡെൽസി റോഡ്രിഗസിനെ നിയമിച്ചത് പോലെ ഇറാനിലും പുതിയ നേതാവിനെ താൻ കണ്ടെത്തുമെന്നും ട്രംപ് പറഞ്ഞു

ഇറാന്റെ ഭാവി നേതൃത്വത്തിന് മേൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും. അല്ലെങ്കിൽ അവർക്ക് ഒരു ഒത്തുതീർപ്പമുണ്ടാകില്ല. ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഇറാനെ മനോഹരമായി നിർമിക്കാൻ കഴിയുന്ന ഒരാളെ അവിടെ ഞാൻ എത്തിക്കുമെന്നും ട്രംപ് പറഞ്ഞു
 

Tags

Share this story