ജർമനിയിലെ ഹാംബർഗിൽ കത്തിയാക്രമണം; 12 പേർക്ക് കുത്തേറ്റു, അക്രമി പിടിയിൽ
May 24, 2025, 08:14 IST
ജർമനിയിലെ ഹാംബർഗിൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം. ആളുകളെ അക്രമി തുരുതുരാ കുത്തുകയായിരുന്നു. 12 പേർക്കാണ് കുത്തേറ്റത്. ഇതിൽ ആറ് പേരുടെ പരുക്ക് ഗുരുതരമാണ്. ജർമനിയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹാംബർഗ്. ദിനംപ്രതി അഞ്ച് ലക്ഷം യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷനിലാണ് ആക്രമണം നടന്നത്. അക്രമിയെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തീവ്രവാദ ആക്രമണമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
