ഫിലിപ്പൈൻസിലെ സ്വർണഖനന ഗ്രാമത്തിലെ മണ്ണിടിച്ചിൽ; മരണസംഖ്യ 68 ആയി ഉയർന്നു

philippines

ഫിലിപ്പൈൻസിലെ സ്വർണഖനന ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 68 ആയി. 51 പേരെ ഇനിയും കണ്ടെത്താനുണ്ട്. 32 പേർക്ക് അപകടത്തിൽ പരുക്കേറ്റു. 

മിൻഡാനാവോ ദ്വീപിലെ മസാര ഗ്രാമത്തിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മസാര എന്ന സ്വർണഖനന ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്.

കാണാതായവർ ഇതിനകം മരിച്ചിരിക്കാമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നിരവധി ആളുകൾ മണ്ണിനടിയിലാണ്.
 

Share this story