ഇന്ത്യക്ക് കൈമാറുന്നതിനെതിരായ അപ്പീലിൽ ഇടപെടാതെ ലണ്ടൻ കോടതി; നീരവ് മോദിക്ക് തിരിച്ചടി

Neerav

ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നൽകിയ അപ്പീലിൽ ലണ്ടനിലെ കോടതി ഇടപെട്ടില്ല. ഇതോടെ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ ഏജൻസി വേഗത്തിലാക്കി. ്

താൻ ഇന്ത്യയിൽ അന്വേഷണ ഏജൻസികളുടെ പീഡനത്തിന് ഇരയാകുമെന്നായിരുന്നു നീരവിന്റെ വാദം. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി 2016ലാണ് നീരവ് മോദി ബ്രിട്ടനിലേക്ക് കടന്നത്. അഴിമതി പുറത്തുവരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ ഇയാൾ രക്ഷപ്പെടുകയായിരുന്നു

തട്ടിപ്പിലൂടെ നേടിയ പണം ഇയാൾ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്‌സിയും ചേർന്ന് 14,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്‌
 

Tags

Share this story