നെതർലാൻഡിൽ നിന്നും ഓൺലൈനായി എൽഎസ്ഡി സ്റ്റാമ്പുകൾ വരുത്തിച്ചു; യുവാവ് പിടിയിൽ

sreerag

നെതർലാൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലൈനായി ലഹരിമരുന്നായ 70 എൽ എസ് ഡി സ്റ്റാമ്പുകൾ വരുത്തിയ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെ പി ശ്രീരാഗാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിച്ചേർന്ന പാഴ്‌സൽ പരിശോധിച്ചപ്പോഴാണ് 1607 മില്ലി ഗ്രാം തൂക്കം വരുന്ന എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തത്. ഇതിന് മൂന്ന് ലക്ഷത്തോളം വില വരും

മെയ് 1ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്ന് പ്രതി സമ്മതിച്ചു. ഡാർക് വെബ്‌സൈറ്റിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്‌കോയിൻ കൈമാറ്റം വഴിയാണ് എൽ എസ് ഡി വാങ്ങിയത്. കഞ്ചാവ് കൈവശം വെച്ചതിന് മുമ്പും ശ്രീരാഗിനെതിരെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്.
 

Share this story