മഡൂറോയെയും ഭാര്യയെയും ഇന്ന് കോടതിയിൽ ഹാജരാക്കും; വെനസ്വേല ഭരിക്കാൻ ഉദ്ദേശ്യമില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി

maduro

അട്ടിമറി നടത്തി അമേരിക്ക റാഞ്ചിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും ഇന്ന് ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കും. അമേരിക്കയിലേക്ക് ലഹരിമരുന്നും ആയുധങ്ങളുമെത്തിച്ചുവെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. അതേസമയം വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു.

മാൻഹാട്ടൻ ഫെഡറൽ കോടതിയിലാണ് മഡൂറോയെ ഹാജരാക്കുക. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മഡൂറോയെ ന്യൂയോർക്കിലെ സ്റ്റിയുവർക്ക് എയർ നാഷണൽ ഗാർഡ് ബേസിലെത്തിച്ചിരുന്നു. അമേരിക്കയിലേക്ക് മയക്കുമരുന്നും ആയുധങ്ങളും എത്തിച്ചെന്ന കുറ്റത്തിനാണ് മഡൂറോയെ വിചാരണ ചെയ്യുക. 

അതേസമയം വെനസ്വേല ഭരിക്കാൻ അമേരിക്കക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. യോഗ്യതയുള്ള ഒരു നേതാവിനെ കണ്ടെത്തും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് വിരുദ്ധമായാണ് റൂബിയോ പ്രതികരിച്ചത്. യുദ്ധം വെനസ്വേലയോടല്ല, മയക്കുമരുന്ന് മാഫിയയോടാണെന്നും റൂബിയോ പറഞ്ഞു

Tags

Share this story