താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്, കുറ്റമൊന്നും ചെയ്തിട്ടില്ല: യുഎസ് കോടതിയിൽ മഡൂറോ
Jan 6, 2026, 08:14 IST
അമേരിക്ക പിടികൂടി തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി. മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറെസിനെയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്ന് മഡൂറോ കോടതിയിൽ പറഞ്ഞു
ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങളാണ് മഡൂറോക്കെതിരെ ചുമത്തിയത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മഡൂറോ കോടതിയെ അറിയിച്ചു. താൻ നിരപരാധിയാണ്. കുറ്റമൊന്നും ചെയ്തിട്ടില്ല. ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നും മഡൂറോ പരിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു
മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് മഡൂറോയെ ഹാജരാക്കിയത്. മാർച്ച് 17ന് ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കും. മഡൂറോക്ക് അനുകൂല മുദ്രവാക്യങ്ങളുമായി നിരവധി പേർ കോടതി പരിസരത്ത് എത്തിയിരുന്നു.
