യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

jareena

യുകെയിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. യുകെയിൽ ഡെർബിക്ക് സമീപമാണ് സംഭവം. ബർട്ടൺ ഓൺ ട്രെന്റിലെ ജോർജ് വറീത്-റോസിലി ദമ്പതികളുടെ മകൾ ജെറീന ജോർജാണ്(25) മരിച്ചത്

നോട്ടിംഗ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ജോർജ്, റോസിലി ദമ്പതികളുടെ ഇളയ മകളാണ്. എറണാകുളം ജില്ലയിലെ അങ്കമാലിയാണ് ഇവരുടെ നാട്.
 

Share this story