മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ; ഭർത്താവിനെ കാണാനില്ല

dona

ചാലക്കുടി സ്വദേശിനിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിക്കല സാജൻ-ഫ്‌ളോറ ദമ്പതികളുടെ മകൾ ഡോണ സാജനാണ്(34) മരിച്ചത്. ഡോണയുടെ ഭർത്താവ് ലാൽ കെ പൗലോസിനെ കാണാതായിട്ടുണ്ട്. 

ചൊവ്വാഴ്ചയാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷമായി ഇരുവരും കാനഡയിൽ ജോലി ചെയ്യുകയാണ്. മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടത്. ലാലിനായുള്ള തെരച്ചിൽ നടക്കുകയാണ്.
 

Share this story