മാലിദ്വീപ് പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിനെ അജ്ഞാത സംഘം കുത്തിപ്പരുക്കേൽപ്പിച്ചു

husain

മാലിദ്വീപിന്റെ പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിനെ അജ്ഞാത അക്രമി സംഘം കുത്തിപ്പരുക്കേൽപ്പിച്ചു. നൂർ മോസ്‌കിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് സംഭവം. ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ ഹുസൈന്റെ കൈയ്ക്ക് പരുക്കേറ്റു

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ കൈത്തണ്ടയിൽ മുറിവേറ്റിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത് അദ്ദേഹത്തിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഹുസൈൻ
 

Share this story