ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തകൻ
Nov 14, 2024, 18:43 IST
ഗോയാനിയ: അപമര്യാദയായി പെരുമാറിയതിന് കരണത്തടിച്ച യുവതിയെ സഹപ്രവർത്തകൻ കഴുത്തുഞ്ഞെരിച്ചു കൊന്നു. 38-കാരിയായ റിബെയ്റോ ബർബോസയാണ് കൊല്ലപ്പെട്ടത്. വയോധികരെ പരിപാലിക്കുന്ന ജോലിയായിരുന്നു യുവതിക്ക്. സഹപ്രവർത്തകൻ ബസ്തോസ് സാന്റോസിന് യുവതിയോട് അടുപ്പം തോന്നുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ നാല് കുട്ടികളുടെ അമ്മയും നവവധുവുമായ യുവതി ഇതിന് വിസ്സമതിച്ചു. മോശമായി പെരുമാറിയ സഹുപ്രവർത്തകന്റെ കരണത്തടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് തല്‍ക്ഷണം യുവതിയെ കൊല്ലുകയായിരുന്നു. ബ്രസീലിലെ ഗോയാനിയയിലാണ് സംഭവം നടന്നത്. നവംബർ അഞ്ചിനാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ യുവതി ജോലി ചെയ്തിരുന്ന വീടിന്റെ തൊട്ടടുത്തെ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
