തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് സമ്മാനിച്ച് മരിയ കൊറിന മച്ചാഡോ
Jan 16, 2026, 11:46 IST
തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ. വൈറ്റ്ഹൗസിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മെഡൽ ട്രംപിന് സമ്മാനിച്ചത്
ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇതുസംബന്ധിച്ച സൂചന മച്ചാഡോ നൽകിയിരുന്നു. എന്നാൽ നൊബേൽ സമ്മാനം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ പാടില്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന മച്ചാഡോ കഴിഞ്ഞ വർഷം നൊബേൽ സ്വീകരിക്കുന്നതിനായാണ് രാജ്യത്തിന് പുറത്ത് വന്നത്
മച്ചാഡോ തന്റെ നൊബേൽ സമ്മാനം പ്രസിഡന്റിന് സമ്മാനിച്ചതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ ട്രംപിന്റെ നടപടി ആഗോളതലത്തിൽ വിമർശനവിധേയമാകുന്നതിനിടെയാണ് മച്ചാഡോയുടെ സമ്മാനം
