സുഡാനിൽ കൂട്ടക്കൊല: ആയിരങ്ങളെ നിരത്തി നിർത്തി വെടിവെച്ചു കൊന്ന് ആർ എസ് എഫ്
ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളെയും കുട്ടികളെയും സഹിതം ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. റാപിഡ് സപ്പോർട്ട് ഫോഴ്‌സ് നിരവധിയാളുകളെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുഡാനിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു
സുഡാൻ സൈന്യവും വിമത സേനയായ റാപിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഒരു വർഷമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം എൽ ഷാഫിർ നഗരം വിമതർ പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും തങ്ങളെ എതിർക്കുന്നവരെയുമാണ് ആർ എസ് എഫ് കൂട്ടക്കൊല ചെയ്യുന്നത്
രണ്ട് ദിവസത്തിനിടെ 2000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. ഇതിൽപ്പെടാത്ത അഞ്ച് ശതമാനം ക്രിസ്ത്യാനികളെയും അഞ്ച് ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരെയുമാണ് കൂട്ടക്കൊലക്ക് വിധേയമാക്കുന്നത്. ഒന്നര വർഷമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ ഒന്നര ലക്ഷം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
