പനാമയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.7 തീവ്രത; സുനാമി മുന്നറിയിപ്പ്

പനാമ ദുരന്തം

പനാമ സിറ്റി: തെക്കന്‍ പനാമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊളംബിയ, ഇക്വഡോര്‍, നിക്കരാഗ്വ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിരവധി പേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണങ്ങളോ കാണാതായതായോ റിപ്പോര്‍ട്ടുകള്‍ ഇല്ലെന്ന് അധികൃകര്‍ പറഞ്ഞു. നിരവധി വീടുകള്‍, റോഡുകള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പള്ളികള്‍ എന്നിവയ്ക്ക് ഘടനാപരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം അറിയിച്ചു.

പനാമ സിറ്റിയിലെ പൊതുഗതാഗത സംവിധാനമായ രണ്ട് മെട്രോ ലൈനുകളിലെ സേവനം നിര്‍ത്തിവെയ്ക്കുകയും ചില സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഭൂചലനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടിയെത്തി തലസ്ഥാനത്തെ തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു.

Tags

Share this story