ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

Tru

വാഷിങ്‌ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ വൈറ്റ് ഹൗസിൽ നിർണായക ഭരണപരമായ അഴിച്ചുപണി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ പദവിയിൽ നിന്ന് മാറ്റി. പകരം തന്റെ വിശ്വസ്തനും നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫൻ മില്ലറെ പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി ട്രംപ് നിയമിച്ചു.

​തന്റെ പൊളിറ്റിക്കൽ ഓപ്പറേഷൻസിന്റെ ചുമതലയിലേക്ക് സൂസി വൈൽസ് മാറുമെന്നും അവരുടെ മികച്ച സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് പ്രസ്താവിച്ചു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയായിരുന്നു സൂസി വൈൽസ്.

​തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ട്രംപ് തന്റെ ഭരണനയങ്ങളിലും നിലപാടുകളിലും കൂടുതൽ കടുത്ത സമീപനം സ്വീകരിക്കുന്നതിന്റെ സൂചനയാണ് തീവ്ര വലതുപക്ഷ നിലപാടുകാരനായ സ്റ്റീഫൻ മില്ലറുടെ ഈ നിയമനം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags

Share this story