ജപ്പാനിൽ 10 യാത്രക്കാരുമായി സൈനിക ഹെലികോപ്റ്റർ കാണാതായി

helicop

ടോക്കിയോ: ജപ്പാനിൽ പത്ത് യാത്രക്കാരുമായി സൈനിക ഹെലികോപ്റ്റർ കാണാതായി. സൈനിക കമാൻഡർ ഉൾപ്പടെയുള്ളവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഹെലികോപ്റ്റർ റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ജാപ്പനീസ് കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.

മിയാക്കോ ദ്വീപിൽ നിന്നും പുറപ്പെട്ടതിന് ഒരു മണിക്കൂറിനകം ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ടോക്കിയോയിൽ നിന്നും 1200 കിലോമീറ്റർ അകലെയായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.

Share this story