കാനഡയിൽ കാണാതായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാനഡയിൽ കാണാതായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാനഡയിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് മരിച്ചത്. കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ജിപിഎസ് സംവിധാനമുള്ള വാഹനമടക്കം അഞ്ചാം തീയതി മുതലാണ് ഫിന്റോയെ കാണാതായത്. 12 വർഷമായി കാനഡയിൽ ജോലി ചെയ്തുവരികയാണ് ഫിന്റോ. ആറ് മാസമായി ഭാര്യയും രണ്ട് കുട്ടികളും കാനഡയിൽ എത്തിയിരുന്നു. ഫിന്റോയെ കാണാനില്ലെന്ന് കാനഡ പോലീസാണ് റിപ്പോർട്ട് ചെയ്തത്. കാണാതായ വാർത്ത പത്രങ്ങളിലടക്കം പോലീസ് നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags

Share this story