സാർ, എനിക്കൊന്ന് കാണാനാകുമോയെന്ന് മോദി ചോദിച്ചു; വെളിപ്പെടുത്തലുമായി ട്രംപ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ നിർണാക ചർച്ചകളെ കുറിച്ച് വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കവെയാണ് മോദിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ചും ഇന്ത്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വാങ്ങലിലെ താമസത്തെ കുറിച്ചും ട്രംപ് പരാമർശിച്ചത്.
അഞ്ച് വർഷമായി മുടങ്ങിക്കിടന്ന ഹെലികോപ്റ്റർ കൈമാറ്റവുമായി ബന്ധപ്പെട്ട് മോദി തന്നെ വ്യക്തിപരമായി സമീപിച്ചെന്നും സർ എന്ന് അഭിസംബോധന ചെയ്ത്, തനിക്കൊന്ന് കാണാൻ ആകുമോയെന്നും ചോദിച്ചതായി ട്രംപ് അവകാശപ്പെട്ടു. നരേന്ദ്രമോദിയുമായി തനിക്ക് വളരെ മികച്ച ബന്ധമാണുള്ളതെന്നും ട്രംപ് പറ്ഞ്ഞു
ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഓർഡർ ചെയ്തിട്ടുണ്ട്. ആ തടസ്സങ്ങൾ താൻ നീക്കുകയാണ്. വ്യാപാര നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മോദിക്ക് തന്നോട് അതൃപ്തിയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചത് ശ്രദ്ധേയമാണെന്നും ട്രംപ് പറഞ്ഞു
