മോദി അടുത്ത സുഹൃത്ത്, ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ: തീരുവ വിഷയത്തിൽ ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നതായി ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കാനുള്ള ചർച്ചകൾ തുടരുന്നതായും പോസ്റ്റിൽ പറയുന്നു
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ട്രംപിന്റെ പോസ്റ്റിൽ പറയുന്നു
അതേസമയം ട്രംപ് നടപ്പാക്കുന്ന തീരുവകളുടെ നിയമസാധുതകളെ കുറിച്ചുള്ള വാദങ്ങൾ നവംബറിൽ കേൽക്കുമെന്ന് യുഎസ് സുപ്രീം കോടതി വ്യക്തമാക്കി. ട്രംപ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതി നേരത്തെ വിധിച്ചിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ ട്രംപ് സമീപിച്ചത്.