റഷ്യൻ എണ്ണ ഇനി മോദി വാങ്ങില്ല, അഥവാ വാങ്ങിയാൽ; ഭീഷണിയുമായി ട്രംപ്

trump

ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞതായി ഇന്നും ട്രംപ് ആവർത്തിച്ചു. അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് ട്രംപ് ഇക്കാര്യം പറയുന്നത്

അതേസമയം റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും തമ്മിൽ ഫോൺ സംഭാഷണം നടന്നിട്ടില്ല എന്നാണല്ലോ ഇന്ത്യ പറയുന്നത് എന്ന ചോദ്യത്തിന്, അങ്ങനെ പറയാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ വലിയ തോതിൽ തീരുവകൾ നേരിടേണ്ടി വരും എന്നായിരുന്നു ട്രംപിന്റെ മറുപടി

അത്തരമൊരു അവസ്ഥ അഭിമുഖീകരിക്കാൻ അവർക്ക് താത്പര്യമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യക്ക് അധിക പിഴയായി 25 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനമാണ് ട്രംപ് തീരുവ ചുമത്തിയത്.
 

Tags

Share this story