മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിക്കും
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവൂർ റാണയെ ഇന്ന് അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിക്കുമന്ന് റിപ്പോർട്ട്. തന്നെ ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് റാണയെ പാർപ്പിക്കുന്നതിനായി രാജ്യത്തെ രണ്ട് ജയിലുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഡൽഹി തിഹാർ ജയിലിലും മുംബൈ ജയിലിലുമാണ് പ്രത്യേക സെല്ലടക്കം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ കുറച്ച് ആഴ്ചകളെങ്കിലും റാണ എൻഐഎ കസ്റ്റഡിയിലുണ്ടാകുമെന്നാണ് വിവരം ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് കാണിച്ചായിരുന്നു റാണയുടെ ഹർജി. ഈ വർഷം ഫെബ്രുവരിയിലാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് പ്രസിഡന്റ് ട്രംപ് അനുമതി നൽകിയത്.

Tags

Share this story