നമീബിയന്‍ പ്രസിഡന്‍റ് ഹാഗെ ഗിംഗോബ് അന്തരിച്ചു

Dead

നമീബിയന്‍ പ്രസിഡന്‍റ് ഹാഗെ ഗിംഗോബ് (84) അന്തരിച്ചു. ആശുപത്രിയിൽ കാൻസർ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വൈസ് പ്രസിഡന്‍റ് നംഗോലോ എംബുംബയാണ് മരണവിവരം അറിയിച്ചത്.

കഴിഞ്ഞ മാസമാണ് ഗിംഗോബ് തനിക്കു കാൻസർ ആണെന്ന് വെളിപ്പെടുത്തിയത്. പ്രോസ്റ്റേറ്റ് കാൻസറിനെ അതിജീവിച്ചശേഷം ഗിംഗോബ് 2015 മുതൽ പ്രസിഡന്‍റ് പദവിയിൽ സ്ഥിരമായിരുന്നു. നമീബിയയിൽ കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതും ഗിംഗോബ് ആണ്. ഗിംഗോബിന്‍റെ വിയോഗത്തോടെ അടുത്ത തെരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡന്‍റ് നംഗോലോ എംബുംബയ്ക്കായിരിക്കും താത്ക്കാലിക ഭരണച്ചുമതല.

Share this story