നരേന്ദ്രമോദി അമേരിക്കയിലേക്ക്; ഫെബ്രുവരിയിൽ ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Jan 28, 2025, 10:09 IST

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് അറിയിച്ചത്. മോദിയുമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടതായും ട്രംപ് അറിയിച്ചു. കുടിയേറ്റം, വ്യാപാര ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു യുഎസ്-ഇന്ത്യ പങ്കാളിത്തവും ഇന്തോ പസഫിക് ക്വാഡ് സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇരു നേതാക്കൾ ഊന്നൽ നൽകി. ലോകസമാധാനത്തിനും സുസ്ഥിരതക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിബന്ധതയും ഇരുനേതാക്കളും പ്രകടിപ്പിച്ചു യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ട്രംപിന് മോദി ആശംസ അറിയിച്ചിരുന്നു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകൾ നേരുന്നുവെന്നായിരുന്നു മോദി എക്‌സിൽ കുറിച്ചത്.