ജെൻ സി വിപ്ലവത്തിന് പിന്നാലെ നേപ്പാളിൽ പ്രധാനമന്ത്രി രാജിവെച്ചു; സർക്കാർ താഴെ വീണു

kp oli

നേപ്പാളിൽ രണ്ട് ദിവസമായി ആളിപ്പടരുന്ന ജെൻ സി വിപ്ലവത്തിന് പിന്നാലെ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവെച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് അടക്കം 26 സോഷ്യൽ മീഡിയ നിരോധിച്ച സർക്കാർ നടപടിക്കെതിരെയായിരുന്നു യുവാക്കളുടെ പ്രക്ഷോഭം

പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികളടക്കം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം രാജ്യവ്യാപക കലാപമായി മാറിയതോടെയാണ് കെപി ശർമ ഒലി രാജിവെച്ചത്. പ്രക്ഷോഭം അടിച്ചമർത്താൻ പോലീസ് ശ്രമിച്ചതിനെ തുടർന്ന് 19 പേരാണ് മരിച്ചത്

വെള്ളിയാഴ്ചയാണ് ജെൻ സി വിപ്ലവം എന്ന പേരിൽ യുവാക്കളുടെ പ്രതിഷേധം ആരംഭിച്ചത്. അക്രമ സംഭവങ്ങളെ തുടർന്ന് ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ സോഷ്യൽ മീഡിയ നിരോധനം നീക്കിയെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു
 

Tags

Share this story