ലക്ഷ്യം നേടുന്നതുവരെ വ്യോമാക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു
Sep 27, 2024, 10:30 IST
ലെബനനിലെ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ മറ്റൊരു കമാൻഡർ കൂടി കൊല്ലപ്പെട്ടു. ഡ്രോൺ വിഭാഗം കമാൻഡർ മുഹമ്മദ് ഹുസൈൻ സ്രോർ ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഈ ആഴ്ച നടന്ന നാലാമത്തെ ആക്രമണമാണ് ഇന്നലെ നടന്നത് അതിനിടെ ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ നേടുന്നതുവരെ വ്യോമാക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു നെതന്യാഹു ലെബനന് നേർക്കുള്ള ആക്രമണത്തിനിടെ 21 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥനെ നെതന്യാഹു തള്ളി. ഹിസ്ബുല്ലക്ക് നേർക്കുള്ള ആക്രമണങ്ങൾ അവസാനിക്കാതെ തുടരുമെന്ന് നെതന്യാഹു പറഞ്ഞു.
