ഇനി തടസ്സങ്ങളില്ല: ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി ട്രംപ്, രണ്ട് മണിക്കൂർ നീണ്ട ചർച്ച

trump xi

ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ബുസാനിൽ വെച്ച് നടന്ന ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയെ വിസ്മയകരമായ ഒന്ന് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പുതിയ തുടക്കങ്ങൾ ഉണ്ടാകുമെന്ന് യുഎസ്-ചൈന ബന്ധത്തെ കുറിച്ച് ട്രംപ് പ്രതികരിച്ചു

അതേസമയം വ്യാപാര തീരുവയിൽ പത്ത് ശതമാനം കുറവ് വരുത്തിയാണ് കരാറിൽ ഏർപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുസാനിലെ അടച്ചിട്ട മുറിയിൽ രണ്ട് മണിക്കൂറോളം നേരമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. നിരവധി തീരുമാനങ്ങൾ എടുത്തതായി ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു

തീരുമാനങ്ങളെല്ലാം ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. ചൈനക്ക് മേൽ പ്രഖ്യാപിച്ച 57 ശതമാനം തീരുവ 47 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ നിന്ന് സോയബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. ഇനി തടസ്സങ്ങളില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
 

Tags

Share this story