'ഇനി ട്രംപ് വേണ്ട!'; പ്രസിഡന്റിനെതിരെ പ്രതിഷേധം ആളിക്കത്തി: യുഎസിൽ ലക്ഷങ്ങൾ തെരുവിൽ
Oct 19, 2025, 11:40 IST

വാഷിംഗ്ടൺ ഡി.സി., ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ചിക്കാഗോ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ റാലികളും മാർച്ചുകളും നടന്നു. രാജ്യത്തെ പൗരാവകാശങ്ങൾ, കുടിയേറ്റ നയം, ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ ദുർബലപ്പെടുത്തൽ എന്നിവ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
'യു.എസ്. രാജാക്കന്മാരുടേതല്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്രംപിൻ്റെ നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാൻ പ്രതിഷേധക്കാർ ലക്ഷ്യമിടുന്നു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ആവശ്യം ഉയർത്തിക്കൊണ്ടുള്ള ഈ രാജ്യവ്യാപക പ്രക്ഷോഭം, ട്രംപ് ഭരണകൂടത്തിന് എതിരെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.