കൊല്ലം സ്വദേശിയായ നഴ്‌സ് യുകെയിൽ മരിച്ചു

കൊല്ലം സ്വദേശിയായ നഴ്‌സ് യുകെയിൽ മരിച്ചു
മലയാളി നഴ്‌സ് യുകെയിൽ മരിച്ചു. കൊല്ലം തിരുമുല്ലാവരം സ്വദേശിനി നിർമല നെറ്റോയാണ്(37) മരിച്ചത്. കാൻസർ രോഗബാധിതയായിരുന്നു. ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു 2017ലാണ് നിർമല യുകെയിൽ എത്തിയത്. യുകെയിൽ സ്‌റ്റോക്ക്‌പോർട്ട് സ്‌റ്റെപ്പിംഗ് ഹിൽ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കാൻസർ രോഗബാധിതയായതിനാൽ 2022 മുതൽ ചികിത്സയിലായിരുന്നു. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ.

Share this story