ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷൻ കാവേരി തുടരുന്നു; കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിൽ

kaveri

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപറേഷൻ കാവേരി തുടരുന്നു. ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തി. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും

അഞ്ഞൂറ് ഇന്ത്യക്കാർ കൂടി പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ഇവരെ ജിദ്ദയിലെത്തിക്കും. തുടർന്ന് വ്യോമസേന വിമാനത്തിൽ ഇന്ത്യയിലെത്തിക്കും. ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യെയും മകളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലായിരുന്നു ഒമ്പത് ദിവസമായി ഇവർ കഴഇഞ്ഞിരുന്നത്.
 

Share this story