നേപ്പാളിൽ കലാപത്തിന്റെ മറവിൽ ജയിൽ ചാട്ടവും: 1500ലേറെ പേർ രക്ഷപ്പെട്ടു

നേപ്പാളിലെ ജെൻ സി കലാപത്തിന്റെ മറവിൽ കൂട്ട ജയിൽ ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500ലേറെ തടവുകാർ ജയിൽ ചാടിയെന്നാണ് റിപ്പോർട്ട്. മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി പ്രസിഡന്റ് റാബി ലാമിച്ചാനെ തുടങ്ങിയവരും ജയിലിൽ നിന്ന് രക്ഷപ്പെട്ടു
ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കലാപകാരികൾ എത്തിയത്. ജയിൽ വളപ്പിൽ കയറി ഇവർ ജയിലിനുള്ളിലും അക്രമം അഴിച്ചുവിട്ടു. പിന്നാലെ സെല്ലുകൾ തകർത്ത് തടവുകാരെ മോചിപ്പിച്ചു. അവസരം മുതലെടുത്ത് മറ്റ് തടവുകാർ സ്വയം സെല്ലുകൾ തകർത്ത് പുറത്തിറങ്ങി
ജയിലുകളിലെ രേഖകളടക്കം കലാപകാരികൾ തീയിട്ട് നശിപ്പിച്ചു. ജയിലിൽ നിന്ന് രക്ഷപ്പെട്ട മുൻ മന്ത്രി സഞ്ജയ് കുമാർ സാഹ് കഴിഞ്ഞ 13 വർഷമായി തടവുശിക്ഷ അനുഭവിച്ച് വരികയാണ്. 2012ലെ ബോംബ് സ്‌ഫോടനക്കേസിലാണ് ഇയാളെ ശിക്ഷിച്ചത്. ഇന്ത്യാ ടുഡേയുടെ ഉടമയായ അരുൺ സിംഘാനിയയെ കൊലപ്പെുത്തിയ കേസിലു ംഇയാൾ പ്രതിയാണ്
നേപ്പാളിലെ പ്രമുഖ രാഷ്ട്രീയനേതാവായ റാബി ലാമിച്ഛനെയാണ് രക്ഷപ്പെട്ട മറ്റൊരാൾ. സഹകരണ ഫണ്ട് തട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായത്. കലാപത്തിനിടെ രാഷ്ട്രീയ ബഞ്ജിയ ബാങ്കിന്റെ ബനേശ്വർ ബ്രാഞ്ച് അക്രമികൾ കൊള്ളയടിച്ചു. കവർച്ച നടത്തിയ 26 പേരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.