ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ 90 ശതമാനം വിജയകരമെന്ന് കമ്പനി

ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ 90 ശതമാനം വിജയകരമെന്ന് കമ്പനി

ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുമായി ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് നിർമാണ കമ്പനിയായ ആസ്ട്രനെക. വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളില്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തിൽ വ്യക്തമായി

ഒരു മാസത്തെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയപ്പോൾ ഫലപ്രാപ്തി 90 ശതമാനത്തോളമായിരുന്നു. ഒരു മാസം ഇടവിട്ട് രണ്ട് പൂർണഡോസുകൾ നൽകിയപ്പോൾ 62 ശതമാനമായിരുന്നു ഫലപ്രാപ്തി.

കൊവിഡിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വാക്‌സിനെന്ന് പരിശോധനകൾ ഉറപ്പ് നൽകുന്നതായി ആസ്ട്രനെക പറഞ്ഞു. ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നൂറു കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്‌സിൻ 95 ശതമാനം വിജയകരമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു കമ്പനിയായ മൊഡേർണയുടെ വാക്‌സിൻ 94.5 ശതമാനം വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.

Share this story