പാക് താലിബാനെ നേരിടാൻ സ്വന്തം പ്രവിശ്യയിൽ ബോംബിട്ട് പാക് വ്യോമസേന; 30 സാധാരണക്കാർ കൊല്ലപ്പെട്ടു

pak

പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ പാക് വ്യോമസേന നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ടിറ താഴ് വരയിലെ മത്രെ ദര ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പാക് യുദ്ധവിമാനങ്ങൾ എട്ട് ബോംബുകൾ വർഷിച്ചതായാണ് വിവരം. 

തെഹ്രീകെ താലിബാൻ(പാക് താലിബാൻ) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്

പരുക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്.
 

Tags

Share this story