ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഉപരോധമേർപ്പെടുത്താൻ പാക്-ചൈന ശ്രമം; തടഞ്ഞ് അമേരിക്ക

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, മജീദ് ബ്രിഗേഡ് എന്നീ സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള പാക്കിസ്ഥാന്റെയും ചൈനയുടെയും സംയുക്ത ശ്രമത്തിന് ഐക്യരാഷ്ട്രസഭയിൽ തടയിട്ട് അമേരിക്ക. യുഎസ്എ, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഉപരോധ നടപടിക്കെതിരെ രംഗത്തുവന്നത്. ഈ സംഘടനകളെ വിദേശ ഭീകര സംഘടനകളായി അമേരിക്ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു
എന്നാൽ ഈ സംഘടനകൾക്ക് അൽ ഖ്വയ്ദയുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ ബന്ധിപ്പിക്കാൻ മതിയായ തെളിവുകളില്ലെന്ന് യുഎസും യുകെയും ഫ്രാൻസും ചൂണ്ടിക്കാട്ടി. യുഎൻ 1267 പ്രകാരമാണ് സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താൻ പാക്-ചൈന സംയുക്ത നീക്കമുണ്ടായത്
അൽ ഖ്വയ്ദ, ഐഎസ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കൽ, ആയുധ ഉപരോധം എന്നിവ ഏർപ്പെടുത്തുന്ന യുഎൻ സുരക്ഷാസമിതിയുടെ പ്രമേയമാണ് യുഎൻ 1267 എന്നറിയപ്പെടുന്നത്