അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ; 133 പേരെ വധിച്ചെന്ന് അവകാശവാദം, കാബൂളിൽ ബോംബ് വർഷം

kabul

അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ താലിബാൻ സർക്കാരിനോട് യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് മേഖലയിൽ ഉടലെടുത്ത സംഘർഷമാണ് ഇപ്പോൾ യുദ്ധത്തിലേക്ക് നീങ്ങുന്നത്

പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമുഹ മാധ്യമമായ എക്‌സ് വഴി താലിബാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ ക്ഷമ നശിച്ചു, നിങ്ങളുമായി ഞങ്ങൾ തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു എന്നാണ് ഖ്വാജ ആസിഫ് എക്‌സിൽ കുറിച്ചത്

ഖസബ് ലിൽ ഹഖ് എന്ന് പേരിട്ട സൈനിക നടപടിയാണ് പാക്കിസ്ഥാൻ ആരംഭിച്ചത്. കാബൂളിൽ പാക്കിസ്ഥാൻ ബോംബ് വർഷം നടത്തുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാണ്ഡഹാറിൽ താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്‌സദ താമസിക്കുന്നിടത്ത് പാക് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറന്നതായും റിപ്പോർട്ടുണ്ട്

ഇതുവരെ 133 അഫ്ഗാൻ സൈനികരെ വധിച്ചതായി പാക്കിസ്ഥാനും 55 പാക്കിസ്ഥാനി സൈനികരെ വധിച്ചതായി അഫ്ഗാനിസ്ഥാനും അവകാശപ്പെട്ടു. അതിർത്തി കടന്ന പാക് വിമാനം വെടിവെച്ചിട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.
 

Tags

Share this story