പാക്കിസ്ഥാനിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 97 ആയി; രക്ഷപ്പെട്ടത് രണ്ട് പേർ മാത്രം
May 23, 2020, 08:31 IST
കറാച്ചിയിൽ പാക് ഇന്റർനാഷണൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്.
ലാഹോറിൽ നിന്നുള്ള വിമാനത്തിൽ 91 യാത്രക്കാരടക്കം 99 പേരാണ് ഉണ്ടായിരുന്നത്. കെട്ടിടങ്ങളുടെ മുകളിലേക്കാണ് വിമാനം തകർന്നു വീണത്. 11 നാട്ടുകാർക്കും അപകടത്തിൽ പരുക്കേറ്റു
വിമാനം തകരുന്നതിന് മുമ്പ് ലാൻഡ് ചെയ്യാൻ പൈലറ്റ് രണ്ട് തവണ ശ്രമിച്ചിരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു. പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചുവെന്നാണ് പറയുന്നത്. സംഭവത്തിൽ പാക് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.