തിരിച്ചടിച്ച് പാക്കിസ്ഥാൻ; ഇറാനിലെ ബലൂച് താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം

iran

ബലൂചിസ്ഥാനിലെ ഇറാൻ ആക്രമണത്തിന് തിരിച്ചടിച്ച് പാക്കിസ്ഥാൻ. ഇറാനിലെ രണ്ട് ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് പിന്നാലെ ഇറാനുമായുള്ള നയതന്ത്രബന്ധം പാക്കിസ്ഥാൻ വിച്ഛേദിച്ചിരുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ വിഘടനവാദി സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നാണ് പാക്കിസ്ഥാൻ പറയുന്നത്

ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്ന് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാഖിലും സിറിയയിലും വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാനിലേക്കും ആക്രമണം നടത്തിയത്.
 

Share this story