പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുൻ മേധാവിക്ക് 14 വർഷം കഠിന തടവ് വിധിച്ച് പാക് പട്ടാള കോടതി
Dec 12, 2025, 10:42 IST
പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ മുൻ മേധാവി ഫായിസ് ഹമീദിന് 14 വർഷം കഠിന തടവിന് വിധിച്ച് പാക് പട്ടാള കോടതി. ഇതാദ്യമായാണ് ഐഐസ്‌ഐയുടെ മേധാവിയായിരുന്ന ഒരാൾ ശിക്ഷിക്കപ്പെടുന്നത്. സേനാ നിയമങ്ങൾ ലംഘിച്ചെന്ന കേസിലാണ് ശിക്ഷ
പാക്കിസ്ഥാൻ സേനാ നിയമപ്രകാരം 2024 ഓഗസ്റ്റ് 12നാണ് ഹമീദിനെതിരെ ഫീൽഡ് ജനറൽ കോർട്ട് മാർഷൽ നടപടിയാരംഭിച്ചത്. രാഷ്ട്രീയ പ്രവർത്തനം നടത്തി, രാജ്യത്തിന്റെ സുരക്ഷയെയും താത്പര്യത്തെയും ബാധിക്കും വിധം ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, അധികാരവും സർക്കാർ വിഭവങ്ങളും ദുരുപയോഗിച്ചു എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ
തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിശ്വസ്തനായിരുന്നു ഹമീദ്. 2019-2021 കാലത്താണ് ഹമീസ് ഐഎസ്‌ഐ മേധാവിയായിരുന്നത്. കാലാവധി പൂർത്തിയാക്കാതെ 2022 ഡിസംബർ 10ന് വിരമിച്ചു.
