ഇറാനുമായുള്ള സമാധാന കരാർ; ട്രംപിന്റെ അവകാശവാദം തള്ളി ടെഹ്‌റാൻ

Trump momeri

അമേരിക്കയുമായുള്ള സമാധാന കരാറിന്റെ കരട് രേഖ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ പൂർത്തിയായെന്നും, അത് ഈ ആഴ്ചാവസാനം യൂറോപ്പിൽ വെച്ച് ഒപ്പുവെക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.


ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി ഈ കരാറിന് അനുമതി നൽകിയതായും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഇതിനു മറുപടിയായി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടെയാണ് ഈ വാർത്തകൾ പുറത്തുവരുന്നത്.

Tags

Share this story