ഭർത്താവുമൊത്തുള്ള ഞാണിന്മേൽക്കളി പ്രകടനം; ഭാര്യ താഴെവീണു മരിച്ചു: വിഡിയോ

World

ഭർത്താവുമൊത്തുള്ള ഞാണിന്മേൽക്കളി പ്രകടനത്തിനിടെ ഭാര്യ താഴെവീണു മരിച്ചു. സുൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ചൈനീസ് യുവതിയാണ് ലൈവ് പ്രകടനത്തിനിടെ താഴെവീണു മരിച്ചത്. ചൈനയിലെ സുഷോയിൽ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പ്രകടനത്തിനിടെ പങ്കാളി കാലുകൊണ്ട് യുവതിയെ പിടിക്കാൻ പരാജയപ്പെട്ടതോടെ ഇവർ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

ഏറെക്കാലമായി ഒരുമിച്ച് പ്രകടനം നടത്തുന്നവരാണ് സുനും ഭർത്താവ് ഴാങ്ങും. സേഫ്റ്റി ബെൽറ്റ് അണിയാതെയാണ് ഇവർ പ്രകടനം നടത്തിയത്.


 

Share this story