പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു

portugal

പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. തെക്കൻ പോർച്ചുഗലിലെ ബെജയിലാണ് സംഭവം. സ്പാനിഷ് പൗരനായ പൈലറ്റാണ് മരിച്ചത്. രണ്ടാമത്തെ വിമാനത്തിലെ പൈലറ്റിന് പരുക്കേറ്റിട്ടുണ്ട്

അപകടത്തെ തുടർന്ന് ബെജ വിമാനത്താവളത്തിലെ എയർ ഷോ നിർത്തിവെച്ചതായി വ്യോമസേന അറിയിച്ചു. ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമപ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

സോവിയറ്റ് രൂപകൽപ്പന ചെയ്ത എയ്‌റോബാറ്റിക് പരിശീലന മോഡലായ യാക്കോവ്‌ലെവ് യാക്ക് 52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ അതിദാരുണമെന്നാണ് പോർച്ചുഗൽ പ്രതിരോധ മന്ത്രി നുനോ മെലോ വിശേഷിപ്പിച്ചത്.
 

Share this story