പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ട്

പോളണ്ടിലെ ചരിത്രപ്രധാനമായ ക്രാക്കോവ് (Krakow) നഗര ചത്വരത്തിലുണ്ടായ കൂട്ടവെടിവെപ്പ് സംഭവത്തിൽ ഔദ്യോഗികമായി ഭീകരാക്രമണ കേസ് രജിസ്റ്റർ ചെയ്ത് പോളിഷ് പ്രോസിക്യൂട്ടർമാർ. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

​24 കാരനായ പോളിഷ് പൗരനാണ് ഈ ആക്രമണത്തിന് പിന്നിലെന്നും ഇയാൾക്ക് തീവ്ര വലതുപക്ഷ ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നുവെന്നും പ്രാഥമിക നിഗമനമുണ്ട്. ആക്രമണത്തിന് ശേഷം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags

Share this story