വെയ്ൽസ് രാജകുമാരി കേറ്റ് മിഡിൽടണിന് കാൻസർ സ്ഥിരീകരിച്ചു

kate

വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ് മിഡിൽടണിന് കാൻസർ സ്ഥിരീകരിച്ചു. വീഡിയോ പ്രസ്താവനയിലൂടെ കേറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉദര ശസ്ത്രക്രിയക്ക് ശേഷമാണ് കാൻസർ സ്ഥിരീകരിച്ചതെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സയുടെ പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതായും കേറ്റ് പറഞ്ഞു

പിന്തുണ സന്ദേശങ്ങൾക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് കേറ്റ് രോഗവിവരം പുറത്തുവിട്ടത്. ക്രിസ്മസിന് കേറ്റിനെ പൊതുവിടിങ്ങളിൽ കാണാതിരുന്നത് വലിയ ചർച്ചയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം ഇതിന് കാരണം എന്തെന്ന് കേറ്റ് വ്യക്തമാക്കിയിരിക്കുകയാണ്

കാൻസർ രോഗികളായ ആരും തന്നെ നിങ്ങൾ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് പറഞ്ഞു. ഫെബ്രുവരിയിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും കാൻസർ സ്ഥിരീകരിച്ചിരുന്നു.
 

Share this story