യുഎന്നിൽ പലസ്തീൻ അനുകൂല പ്രമേയം; 124 രാജ്യങ്ങൾ പിന്തുണച്ചു, ഇന്ത്യ വിട്ടുനിന്നു

യുഎന്നിൽ പലസ്തീൻ അനുകൂല പ്രമേയം; 124 രാജ്യങ്ങൾ പിന്തുണച്ചു, ഇന്ത്യ വിട്ടുനിന്നു
ഐക്യരാഷ്ട്രസഭയിലെ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. പലസ്തീൻ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ നിന്നും ഇസ്രായേലിന്റെ സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത് 14 രാജ്യങ്ങൾ ഇതിനെ എതിർത്തു. 43 രാജ്യങ്ങൾ വിട്ടുനിന്നു. ഇന്ത്യയെ കൂടാതെ കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രൈൻ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് വിട്ടുനിന്നത്. ഇസ്രായേലും അമേരിക്കയും അടക്കം പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. രാജ്യാന്തര നിയമം ആവർത്തിച്ച് ലംഘിക്കപ്പെടുമ്പോൾ രാജ്യാന്തര സമൂഹത്തിന് തിരിഞ്ഞുനിൽക്കാൻ കഴിയില്ല. ഉടനടി നടപടിയെടുക്കണം. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണെന്ന് പലസ്തീൻ പ്രതിനിധി പറഞ്ഞു

Share this story